സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് യെല്ലോ അലട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട്, വയനാട് ജില്ലകളില്‍ ബുധനാഴ്ചയാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. വ്യാഴാഴ്ച മലപ്പുറം, വയനാട് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് ഈ രണ്ട് ജില്ലകളിലും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വേനല്‍മഴ വേനല്‍ചൂടില്‍ നിന്നും വലിയ ഒരു ആശ്വാസമാണ് നല്‍കുന്നത്. പല ജില്ലകളിലും ഇടവിട്ട ദിവസങ്ങളില്‍ മഴ ലഭിക്കുന്നുണ്ട്. അതിനാല്‍ തന്നെ വേനല്‍ചൂടില്‍ നിന്നും രക്ഷനേടാന്‍ ഒരു പരിധിവരെ ഈ മഴ സഹായിക്കുന്നുണ്ട്
Comments
No comments yet. Be the first to comment!
Leave a Comment