പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസില്‍ എംഎല്‍എയുടെ മകനായ കനിവിനെ ന്യായീകരിച്ച് സിപിഐഎം നേതാവ് ജി സുധാകരന്‍. അവന്റെ പോക്കറ്റില്‍ ഒന്നുമില്ലായിരുന്നു എന്നാണ് കനിവിനെ ന്യായീകരിച്ച് ഇപ്പോള്‍ ജി സുധാകരന്‍ വ്യക്തമാക്കിയിരിക്കുന്നത്.
പ്രതിമയുടെ മകന്‍ നിരപരാധിയായിരുന്നു. കൂട്ടുകാരെ പിടിച്ചപ്പോള്‍ അവനും ആ കൂട്ടത്തില്‍ പെട്ടുപോയതാണ് എന്നും അദ്ദേഹം പറഞ്ഞു.
ഇതിന് പുറമേ സംസ്ഥാനത്തെ പരീക്ഷാ സമ്പ്രദായത്തെയും ആരോഗ്യ മേഖലയെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. നമ്മുടെ ആരോഗ്യ മേഖല നമ്പര്‍വണ്‍ ആണെന്ന് പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ല. സാധാരണക്കാര്‍ ആശുപത്രികളില്‍ ദുരിതം നേരിടുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ താന്‍ ഒരിക്കലും വീണാ ജോര്‍ജിനെയല്ല ഉദ്ദേശിച്ചതെന്നും അവര്‍ വരുന്നതിനുമുമ്പ് ഈ മേഖലയില്‍ പ്രശ്‌നങ്ങളുണ്ടെന്നും ജി സുധാകരന്‍ ചൂണ്ടിക്കാട്ടി.
ചോദ്യപേപ്പര്‍ ചോര്‍ന്നു പോകുന്നതുമായി ബന്ധപ്പെട്ടാണ് സംസ്ഥാനത്തെ പരീക്ഷാ സമ്പ്രദായത്തെ അദ്ദേഹം വിമര്‍ശിച്ചത്. ഇത് ഗുരുതരമായ കാര്യമാണെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷകളുടെ വിലയില്ലാതായിരിക്കുകയാണ്. എന്ത് സുരക്ഷിതമാണ് ഉള്ളത് എന്നും അദ്ദേഹം വിമര്‍ശിച്ചു. ഒരു നടപടിയും ഉണ്ടാകുന്നില്ല. ഒരു വിസിയോ വിദ്യാഭ്യാസ സംഘടനയോ ഇതിനെതിരെ സംസാരിക്കാന്‍ തയ്യാറാകുന്നില്ലെന്നും ജീസുധാകരന്‍ വ്യക്തമാക്കി
Comments
No comments yet. Be the first to comment!
Leave a Comment