പുതിയ പാമ്പന്‍ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിച്ചു. രാജ്യത്തിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്‍പ്പാലമാണ് അദ്ദേഹം ഇന്ന് ഗതാഗതത്തിനായി തുറന്ന് കൊടുത്തിരിക്കുന്നത്. തമിഴ്നാട്ടില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് മോദി പാലത്തിന്റെ ഉദ്ഘാടനം നടത്തിയത്.
തമിഴ്‌നാട്ടിസെ പാക് കടലിടുക്കില്‍ 2.07 കിലോമീറ്റര്‍ ദൂരമാണ് പാലത്തിനുള്ളത്. രാമേശ്വരം ദ്വീപിനെ പാലം വന്‍കരയുമായി ബന്ധിപ്പിക്കും. പാലത്തിന് 99 തൂണുകളാണ് ഉള്ളത്.
1914 ബ്രിട്ടീഷുകാരായിരുന്നു പഴയ പാമ്പന്‍ പാലം നിര്‍മ്മിച്ചിട്ടുണ്ടായിരുന്നത്. എന്നാല്‍ 2022 ഡിസംബറില്‍ പാലം ഡികമ്മീഷന്‍ ചെയ്തിരുന്നു. തുടര്‍ന്നാണ് 700 കോടി രൂപയോളം ചിലവഴിച്ച് പുതിയ പാലം നിര്‍മ്മിച്ചിരിക്കുന്നത്. പഴയ പാലത്തിന്റെ സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു അത് ഡികമ്മിഷന്‍ ചെയ്തത്.
കൂടുതല്‍ ഈട് നില്‍ക്കാന്‍ കഴിയുന്ന തരത്തിലുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ് പുതിയ പാലം നിര്‍മ്മിച്ചിരിക്കുന്നത്. പുതിയ പാമ്പന്‍ പാലം ഇന്ത്യയുടെ എന്‍ജിനീയറിങ് വൈദഗ്ധനും ദീര്‍ഘവീക്ഷണവും ഉള്ള അടിസ്ഥാന സൗകര്യ വികസനത്തിന്റെ തെളിവാണ് എന്നാണ് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കിയത്
Comments
No comments yet. Be the first to comment!
Leave a Comment