മലപ്പുറം: മലപ്പുറത്ത് ചട്ടിപ്പറമ്പില്‍ വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചു. പെരുമ്പാവൂര്‍ സ്വദേശിയായ അസ്മയാണ് മരിച്ചത്. അഞ്ചാമത്തെ പ്രസവത്തിലാണ് യുവതി മരിച്ചത്. അസ്മ മരിച്ചതിന് പിന്നാലെ ആരെയും അറിയിക്കാതെ രാത്രി തന്നെ ആംബുലന്‍സ് വിളിച്ച് മൃതദേഹവും നവജാത ശിശുവുമായി സിറാജുദ്ദീന്‍ പെരുമ്പാവൂരിലേക്ക് പോയി. തുടര്‍ന്ന് പൊലീസെത്തി മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇന്നലെ വൈകീട്ട് 6 മണിയോടുകൂടിയായിരുന്നു യുവതി വീട്ടില്‍ പ്രസവിച്ചത്. പ്രസവത്തെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവമാണ് യുവതിയുടെ മരണത്തിന് കാരണമായത്. അതേസമയം സിറാജുദ്ദീനെതിരെ യുവതിയുടെ വീട്ടുകാര്‍ രംഗത്തുവന്നു. അസ്മയ്ക്ക് പ്രസവവേദന ഉണ്ടായിട്ടും യുവതിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. ഇയാള്‍ക്കെതിരെ യുവതിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആലപ്പുഴ സ്വദേശിയാണ് ഇയാള്‍.
സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ ആറ് മണിക്കാണ് പ്രസവം നടന്നത്. മരിച്ചു എന്നറിഞ്ഞത് ഒന്‍പതു മണിക്കാണെന്ന് സിറാജുദ്ദീന്‍ പറഞ്ഞു. യുവതിയുടെ ബന്ധുക്കള്‍ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്ന് സിറാജുദ്ദീന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments
No comments yet. Be the first to comment!
Leave a Comment