തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘ ആത്മഹത്യ ചെയ്ത സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ട് പോലീസ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. മേഘയുടെ മരണത്തില്‍ പോലീസ് ആദ്യം അസ്വഭാവിക മരണത്തിനായിരുന്നു കേസെടുത്തത്.
മേഘയുടെ കുടുംബം കൂടെ ജോലി ചെയ്തിരുന്ന ഐബി ഉദ്യോഗസ്ഥാനായ സുകാന്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ പ്രതി ചേര്‍ത്തിരുന്നു.
ഐബി ഉദ്യോഗസ്ഥനായ സുകാന്തിനെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നിവ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മേഘയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചോ എന്ന കാര്യം പരിശോധിച്ചുവരികയാണ്.
മകളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് സുകാന്താണ് എന്നതാണ് ഐബി ഉദ്യോഗസ്ഥയുടെ പിതാവിന്റെ ആരോപണം. തുടര്‍ന്ന് സുകാന്ത് ഒളിവില്‍ പോയിരുന്നു. കൂടാതെ സുകാന്ത് മുന്‍കൂര്‍ ജാമ്യാപേക്ഷയും നല്‍കിയിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment