Friday, July 31, 2026
Kerala News

സംസ്ഥാനത്ത് ഏപ്രില്‍ 6 വരെ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഏപ്രില്‍ 6 വരെ ശക്തമായ മഴയ്ക്ക് സാധ്യത



സംസ്ഥാനത്തെ ഏപ്രില്‍ ആറുവരെ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ ഇടിയോട് കൂടിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. 

തെക്കുകിഴക്കന്‍ അറബിക്കടലിന്റെ മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതാണ് മഴ ലഭിക്കാനുള്ള കാരണം. ചക്രവാതച്ചുഴില്‍ നിന്നും കേരളത്തിന്റെ മുകളില്‍ വരെ ന്യൂനമര്‍ദ്ദ പാത്തി രൂപപ്പെട്ടതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പങ്കുവെച്ച് അറിയിപ്പില്‍ പറയുന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ 64.5 മില്ലിമീറ്ററില്‍നിന്ന് 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാമെന്നാണ് വിലയിരുത്തല്‍. അതേസമയം, മറ്റ് ഒന്‍പത് ജില്ലകളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത. ഈ ജില്ലകള്‍ക്ക് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടില്ല.











Related News

Comments

No comments yet. Be the first to comment!

Leave a Comment