Friday, July 31, 2026
Kerala News

സിപിഎം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍ ബിജെപിയിലേക്ക്?; ആര്‍പിഐ പാര്‍ട്ടിയില്‍ ചേര്‍ന്നേക്കും

സിപിഎം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍ ബിജെപിയിലേക്ക്?; ആര്‍പിഐ പാര്‍ട്ടിയില്‍ ചേര്‍ന്നേക്കും

ദേവികുളം മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ എസ് രാജേന്ദ്രന്‍ എന്‍ഡിഎയിലേക്കെന്ന് സൂചന. എന്‍ഡിഎ ഘടകകക്ഷിയായ ആര്‍പിഐ(അത്താവാലെ) പാര്‍ട്ടിയില്‍ ചേര്‍ന്നേക്കും. സിപിഐഎമ്മുമായി കുറേ കാലമായി അകലം പാലിക്കുകയാണ് എസ് രാജേന്ദ്രന്‍. അദ്ദേഹം മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഒന്നും തന്നെ സജീവമുമായിരുന്നില്ല.

ആര്‍പിഐ നേതാവ് രാംദാസ് അത്താവാലയുമായി എസ് രാജേന്ദ്രന്‍ കൂടിക്കാഴ്ച നടത്തും. ഇന്ന് വൈകിട്ട് കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിലാണ് കൂടിക്കാഴ്ച നടത്തുക. അതേസമയം കോട്ടയത്തെ ബിജെപി നേതാവ് എന്‍ ഹരിയുടെ വീട്ടില്‍ നടന്ന പൂജയില്‍ ബിജെപി നേതാക്കള്‍ക്കൊപ്പം എസ് രാജേന്ദ്രന്‍ പങ്കെടുത്തു. കുമ്മനം രാജശേഖരന്‍, എം ടി രമേശ് തുടങ്ങിയ നേതാക്കള്‍ക്കൊപ്പമാണ് ചടങ്ങില്‍ എത്തിയത്.

എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോകുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ബിജെപി സംസ്ഥാന നേതാക്കള്‍ രാജേന്ദ്രനെ കണ്ടതിന് പിന്നാലെയായിരുന്നു അഭ്യൂഹങ്ങള്‍. പിന്നാലെ അനുയയത്തിന് സിപിഎം നേതാക്കളുടെ ശ്രമങ്ങളുണ്ടായിരുന്നു. സിപിഎം പ്രാഥമിക അംഗ്വത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് ഒരു വര്‍ഷം പിന്നിട്ടതോടെയാണ് എസ് രാജേന്ദ്രന്‍ ബിജെപിയിലേക്കെന്ന പ്രചാരണം ശക്തമായത്. 



Related News

Comments

No comments yet. Be the first to comment!

Leave a Comment