വഖഫ് നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് പ്രതികരണം രേഖപ്പെടുത്തി സിറോ മലബാര്‍ സഭ. സിറോ മലബാര്‍ സഭ വക്താവ് ഫാദര്‍ ആന്റണി വടക്കേക്കരയാണ് ഇതുമായി ബന്ധപ്പെട്ട് പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്. വഖഫ് നിയമഭേദഗതി ബില്‍ മുനമ്പം ജനതയ്ക്ക് ആശ്വാസം നല്‍കുന്നതാണ് എന്നാണ് സഭ വ്യക്തമാക്കുന്നത്. എന്നാല്‍ സിറോ മലബാര്‍ സഭയുടെ നിലപാട് ഏതെങ്കിലും പാര്‍ട്ടിക്കുള്ള തുറന്ന പിന്തുണയല്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുണ്ടായിരുന്ന വഖഫ് നിയമം ഇന്ത്യന്‍ ഭരണഘടനയെ ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു, എന്നാല്‍ സര്‍ക്കാര്‍ അതിനെ നല്ലരീതിയില്‍ സമീപിച്ച് ഉത്തരവാദിത്വം നിറവേറ്റിയെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം ജനതയ്ക്ക് പിന്തുണയുമായി എല്ലാ ജനപ്രതിനിധികളും ഒപ്പമുണ്ടെന്നും, ഈ വിഷയത്തില്‍ സര്‍ക്കാര്‍ കൃത്യമായ നിലപാട് എടുത്തതായും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിന്ന് സംസാരിച്ച എല്ലാ ജനപ്രതിനിധികളും മുനമ്പത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷ അവകാശങ്ങളുടെ അതിരുകള്‍ മറികടക്കുന്ന രീതിയില്‍ നടപടി ഉണ്ടാകരുതെന്നും, സ്വത്തുക്കളുടെ വഖഫ് ചെയ്യുന്നതിനോ മുസ്ലിം സമുദായത്തിനോ തങ്ങള്‍ എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment