Friday, July 31, 2026
Kerala News

കോഴിക്കോട് വളയത്ത് നിന്നും കാണാതായ യുവതിയേയും മക്കളെയും കണ്ടെത്തി

കോഴിക്കോട് വളയത്ത് നിന്നും കാണാതായ യുവതിയേയും മക്കളെയും കണ്ടെത്തി

കോഴിക്കോട്: നാദാപുരം വളയത്ത് നിന്ന് കാണാതായ യുവതിയെയും രണ്ട് മക്കളെയും കണ്ടെത്തി. ഡല്‍ഹി നിസാമുദീന്‍ ബസ്സ്റ്റാന്‍ഡില്‍ നിന്നുമാണ് മൂവരെയും കണ്ടെത്തിയത്. അമ്മയെയും മക്കളെയും കാണാതായ സംഭവത്തില്‍ പൊലീസും ഡല്‍ഹി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിരുന്നു. 

യുവതിയുടെ കുടുംബത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇന്ന് പുലര്‍ച്ചെ 5.30ഓടെ കണ്ടെത്തിയത്. ഡല്‍ഹിയിലെ നിസാമുദീന്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതിയുടെ ഭര്‍ത്താവും സഹോദരനും ഡല്‍ഹിയില്‍ എത്തി സ്വന്തം നിലയില്‍ പരിശോധന നടത്തിയത്. 

കഴിഞ്ഞ ദിവസമാണ് ഇവരെ കാണാതായത്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി നടത്തിയ പരിശോധനയ്ക്കൊടുവിലാണ് ബസ്സ്റ്റാന്‍ഡില്‍ നിന്നും ബസ് കയറുന്നതിനിടെ ആഷിദയെയും മക്കളെയും കണ്ടെത്തുന്നത്. യുവതി സഞ്ചരിച്ച സ്‌കൂട്ടര്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തുകയും ട്രെയിന്‍ ടിക്കറ്റ് എടുത്തതായും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വളയം സ്റ്റേഷനിലെ പൊലീസുകാര്‍ ബെംഗളൂരുവിലടക്കം അന്വേഷണം നടത്തിയിരുന്നു. 



Related News

Comments

No comments yet. Be the first to comment!

Leave a Comment