Friday, July 31, 2026
Kerala News

യൂണിവേഴ്‌സിറ്റി ബോയ്‌സ് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടികൂടി

യൂണിവേഴ്‌സിറ്റി ബോയ്‌സ് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടികൂടി

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ബോയ്സ് ഹോസ്റ്റലില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടികൂടി. ആളില്ലാത്ത മുറിയില്‍ നിന്നും 20 ഗ്രാം കഞ്ചാണ് പിടികൂടിയത്. യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലിലെ നാലു മുറികളില്‍ നിന്നാണ് കഞ്ചാവ് എക്‌സൈസ് കണ്ടെടുത്തത് .

കളമശ്ശേരി ഗവ. പോളിടെക്‌നിക് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിന് പിന്നാലെയാണ് തലസ്ഥാനത്തെ കോളജ് ഹോസ്റ്റലിലും എക്‌സൈസ് പരിശോധനയില്‍ കഞ്ചാവ് പിടിച്ചെടുത്തത്. എക്സൈസിന്റെ മണ്ണന്തല റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലിലെ 20 ഓളം മുറികളിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. പരിശോധന പൂര്‍ത്തിയാക്കി എക്‌സൈസ് സംഘം മടങ്ങി.

കേരള സര്‍വകലാശാലക്ക് കീഴില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലാണിത്. എഴുപതിലധികം മുറികളുള്ള വലിയ ഹോസ്റ്റലാണിത്. ഇപ്പോള്‍ ക്യാമ്പസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പുറമെ മുന്‍ വിദ്യാര്‍ഥികളും ഇവിടെ താമസിക്കാറുണ്ട്.




Related News

Comments

No comments yet. Be the first to comment!

Leave a Comment