പത്തനംതിട്ടയില്‍ സാമൂഹ്യവിരുദ്ധരുടെ ക്രൂരതക്ക് ഇരയായി മിണ്ടാപ്രാണി. അഞ്ചുവയസ്സുള്ള എരുമയുടെ വാല്‍ മുറിച്ച് നീക്കിയാണ് ഇവരുടെ കണ്ണില്ലാ ക്രൂരത. തുടര്‍ന്ന് വാലിന്റെ ഭാഗം ഉടമയുടെ വീട്ടുമുറ്റത്തെ കസേരയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല നിരണം സ്വദേശി പി.കെ. മോഹനന്‍ വളര്‍ത്തുന്ന അമ്മിണി എന്ന എരുമയ്ക്കാണ് ഈ ആക്രമണം ഉണ്ടായത്.
പുലര്‍ച്ചെ എരുമയെ പരിചരിക്കാനെത്തിയപ്പോഴാണ് മോഹനന്‍ ഇതറിഞ്ഞത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മുറിച്ചുനീക്കിയ വാല്‍ വീട്ടുമുറ്റത്തെ കസേരയില്‍ കണ്ടെത്തിയത്. മൃഗഡോക്ടറുടെ സഹായത്തോടെ എരുമയ്ക്ക് അടിയന്തര ചികിത്സ നല്‍കുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ച പൊലീസ്, മോഹനനോട് വ്യക്തിവൈരാഗ്യമുണ്ടോ എന്ന കാര്യം പരിശോധിച്ചുവരികയാണ്.
Comments
No comments yet. Be the first to comment!
Leave a Comment