സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യത. വേനല്‍മഴയ്ക്കുള്ള സാധ്യതയെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, തൃശൂര്‍ ജില്ലകളിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് വിലയിരുത്തിയുള്ള മുന്നറിയിപ്പാണ് പുറപ്പെടുവിച്ചത്. 24 മണിക്കൂറിനുള്ളില്‍ 64.5 മില്ലിമീറ്ററില്‍ നിന്ന് 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചാല്‍ അതിനെ ശക്തമായ മഴയെന്നു കണക്കാക്കുന്നു.
ഇന്നും നാളെയും സംസ്ഥാനത്ത് ചൂട് വര്‍ധിക്കാമെന്ന് മുന്നറിയിപ്പു കാലാവസ്ഥ വകുപ്പ് നല്‍കിയിട്ടുണ്ട്. സാധാരണത്തേക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ചൂട് കൂടുതലാകുമെന്നാണ് അറിയിപ്പ്.
പാലക്കാട് ജില്ലയില്‍ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്, ഇവിടെ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. തൃശൂര്‍ ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, കോഴിക്കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാമെന്നാണ് പ്രവചനം.
Comments
No comments yet. Be the first to comment!
Leave a Comment