Friday, July 31, 2026
Kerala News

ആലപ്പുഴ മലമ്പുഴ ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്രാനുമതി

ആലപ്പുഴ മലമ്പുഴ ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്രാനുമതി

കേരളത്തിന്റെ ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്രത്തിന്റെ അനുമതി. സുദര്‍ശന്‍ 2.0 എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക വകയിരുത്തിയത്. മലമ്പുഴ ഗാര്‍ഡന്‍ നവീകരണത്തിനും ആലപ്പുഴ കേന്ദ്രീകരിച്ചുള്ള ടൂറിസ്റ്റ് വികസനത്തിനുമാണ് കേന്ദ്രത്തിന്റെ അനുമതി. 

പാലക്കാട് ജില്ലയിലെ മലമ്പുഴ ഉദ്യാനത്തിനും വിനോദ പാര്‍ക്കിനുമായി സുദര്‍ശന്‍ പദ്ധതിയില്‍ അനുവദിച്ചത് 75.87 കോടി രൂപയാണ് . ആലപ്പുഴയിലെ കായല്‍ ബീച്ച് കനാല്‍ എന്നിവയെ ബന്ധിപ്പിച്ച് നടപ്പിലാക്കുന്ന ആലപ്പുഴ-എ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ് പദ്ധതിക്ക് 93.17 കോടി രൂപയാണ് അനുവദിച്ചത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment