ഒരേ സിറിഞ്ച് ഉപയോഗിച്ച് മയക്കുമരുന്ന് കുത്തിവെച്ചതിനെ തുടര്‍ന്ന് മലപ്പുറം വളാഞ്ചേരിയില്‍ പത്ത് പേര്‍ക്ക് എച്ച്‌ഐവി ബാധ റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ കൂടുതല്‍ പരിശോധന. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നാളെ രക്തപരിശോധന ആരംഭിക്കും.
ആദ്യഘട്ടത്തില്‍ അതിഥി തൊഴിലാളികളുടെ രക്തപരിശോധനയ്ക്കാണ് മുന്‍ഗണന. അതേസമയം, എച്ച്‌ഐവി സ്ഥിരീകരിച്ചവരില്‍ വളാഞ്ചേരി സ്വദേശിയായ ഒരാളുമാത്രമാണെന്നാണ് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചിരിക്കുന്നത്. ബാക്കിയുള്ളവര്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് മയക്കുമരുന്ന് ഉപയോഗിക്കാന്‍ എത്തിയവരാണെന്നും അദ്ദേഹം പറഞ്ഞു.
കേരള എയ്ഡ്‌സ് സൊസൈറ്റി നടത്തിയ സ്‌ക്രീനിംഗില്‍ വളാഞ്ചേരിയില്‍ പത്ത് പേര്‍ക്ക് എച്ച്‌ഐവി ബാധിച്ചതായി കണ്ടെത്തിയത്. എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചതില്‍ മൂന്നുപേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. സ്‌ക്രീനിംഗിനിടെ ഒരാള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചതോടെയാണ് ഇയാള്‍ ഉള്‍പ്പെട്ടിരുന്ന ലഹരി സംഘത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.
Comments
No comments yet. Be the first to comment!
Leave a Comment