Friday, July 31, 2026
Kerala News

രാജീവ് ചന്ദ്രശേഖര്‍ പങ്കെടുക്കുന്ന ആദ്യ കോര്‍ കമ്മിറ്റി യോഗം ഇന്ന്

രാജീവ് ചന്ദ്രശേഖര്‍ പങ്കെടുക്കുന്ന ആദ്യ കോര്‍ കമ്മിറ്റി യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം രാജീവ് ചന്ദ്രശേഖര്‍ പങ്കെടുക്കുന്ന ആദ്യ കോര്‍ കമ്മിറ്റിയോഗം ഇന്ന് ചേരും. യോഗത്തില്‍ സംസ്ഥാനത്തെ മറ്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്, ജില്ലാ,നിയോജകമണ്ഡലം ഭാരവാഹികളെ നിശ്ചയിക്കല്‍, തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയായേക്കും.

പത്ത് വൈസ് പ്രസിഡന്റുമാര്‍, ആറ് ജനറല്‍ സെക്രട്ടറിമാര്‍, ട്രഷറര്‍, പത്ത് സെക്രട്ടറിമാര്‍ എന്നിവരെ നിയമിക്കണം. നിലവിലുള്ളവര്‍ തുടരുമോ, ജോര്‍ജ് കുര്യന്റേതടക്കം ഒഴിവുകളില്‍ ആര് വരും, തിരുവനന്തപുരത്ത് പ്രസിഡന്റിനെ സഹായിക്കാന്‍ മുഴുവന്‍ സമയ ജനറല്‍ സെക്രട്ടറി ആരാകും തുടങ്ങി പലവിധ ചര്‍ച്ചകളുണ്ട്. സജീവമല്ലാത്തവരെ ഒഴവാക്കിയേക്കും. 

സുരേഷ് ഗോപിയടക്കം ഒപ്പം നില്‍ക്കുന്നവരെ ചേര്‍ത്ത് ടീം രൂപീകരിക്കാനാണ് രാജീവിന്റെ ശ്രമം. ഏപ്രില്‍ പകുതിക്ക് മുന്‍പായി സംസ്ഥാന തലത്തില്‍ ബിജെപിയുടെ പുതിയ ടീം നിലവില്‍ വരും എന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. കോര്‍ കമ്മിറ്റിയില്‍ അടക്കം പഴയ ചുമതലക്കാരില്‍ പകുതി ആളുകളെ നിലനിര്‍ത്തി ബാക്കി പുതുമുഖങ്ങളെയും, യുവാക്കളെയും, ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരെയും ഉള്‍പ്പെടുത്തുമെന്നാണ് വിവരം.


Related News

Comments

No comments yet. Be the first to comment!

Leave a Comment