Sunday, August 2, 2026
Kerala News

ഉദ്ഘാടന ചടങ്ങിനിടെ ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ അവഹേളിച്ചത് ആര്? ഹണി റോസിന്റെ വെളിപ്പെടുത്തലില്‍ `പണത്തിന്റെ ധാര്‍ഷ്ട്യക്കാര`നെ അന്വേഷിച്ച് സോഷ്യല്‍ മീഡിയ

ഉദ്ഘാടന ചടങ്ങിനിടെ ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ അവഹേളിച്ചത് ആര്? ഹണി റോസിന്റെ വെളിപ്പെടുത്തലില്‍ `പണത്തിന്റെ ധാര്‍ഷ്ട്യക്കാര`നെ അന്വേഷിച്ച് സോഷ്യല്‍ മീഡിയ


കൊച്ചി: ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ തന്റെ സ്ത്രീത്വത്തെ നിരന്തരം ഒരാള്‍ അപമാനിക്കുന്നുവെന്ന ആരോപണവുമായി നടിയും മോഡലുമായ ഹണി റോസ് പോസ്റ്റിട്ടതിന് പിന്നാലെ `പണത്തിന്റെ ധാര്‍ഷ്ട്യക്കാര`നെ അന്വേഷിച്ച് ഇറങ്ങിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍.

ഹണി റോസിന്റെ ആരോപണം ആര്‍ക്കെതിരെയാണെന്നാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ സജീവ ചര്‍ച്ച. സ്ത്രീത്വത്തെ അവഹേളിച്ചയാള്‍ ബോച്ചെ എന്ന ബോബി ചെമ്മണ്ണൂര്‍ ആണോയെന്ന് സംശയം പ്രകടിപ്പിച്ച് ഒരു കൂട്ടരും അല്ലെന്ന് ബോച്ചെ ആരാധകരും പരസ്പരം കൊമ്പുകോര്‍ത്തതോടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ സജീവമായി.

ബോച്ചെയുടെ വ്യവസായ സംരംഭത്തിന്റെ ഉദ്ഘാടനത്തിന് ഹണി റോസിനെ ക്ഷണിച്ചിരുന്നു. പരിപാടിയുടെ ഭാഗമായി ബോബി ചെമ്മണ്ണൂരിന്റെ ജ്വലറിയും താരം സന്ദര്‍ശിച്ചിരുന്നു. ഒരു നെക്ലേസ് കഴുത്തില്‍ അണിയച്ചതിനുശേഷം ബോബി ചെമ്മണ്ണൂര്‍ ഹണി റോസിനെ ഒന്ന് കറക്കി. നേരെ നിന്നാല്‍ മാലയുടെ മുന്‍ഭാഗമെ കാണൂ. മാലയുടെ പിന്‍ഭാഗം കാണാന്‍ വേണ്ടിയാണ് കറക്കിയത് എന്നായിരുന്നു ബോബി ചെമ്മണ്ണൂര്‍ അതെക്കുറിച്ച് പറഞ്ഞത്.

കൂടാതെ ഹണി റോസിനെ കാണുമ്പോള്‍ പുരാണത്തിലെ ഒരു കഥാപാത്രമായ കുന്തിദേവിയെ ഓര്‍മ വരുമെന്ന് ആ കഥാപാത്രത്തിന്റെ പേരെടുത്ത് ബോബി പറഞ്ഞു. കേട്ടുനിന്നവരും എന്തിനേറെ ഹണി റോസും കമന്റിനെ അപ്പോള്‍ ആസ്വദിക്കുകയാണുണ്ടായത്. പിന്നീടിത് വലിയ തോതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ബോച്ചെയുടെ പരിപാടിക്ക് മറ്റൊരു നിലയില്‍ പബ്ലിസിറ്റി ലഭിക്കുകയും ഉണ്ടായി.

തുടര്‍ന്ന് രണ്ട് പരാമര്‍ശങ്ങളും വലിയ വിവാദത്തിനും പ്രതിഷേധത്തിനും വഴി വെച്ചു. ഇതിനു മുന്‍പും ചില അവസരങ്ങളില്‍ നടിക്കെതിരേ ദ്വയാര്‍ഥ പ്രയോഗം ബോബി നടത്തിയതിന്റെ തെളിവുകളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്നു. പിന്നാലെയാണ് നടി സോഷ്യല്‍ മീഡിയയിലൂടെ തനിക്കുണ്ടായ അവഹേളത്തിന്റെ കാര്യം കുറിച്ചത്.

തുടര്‍ന്ന് നടിക്കെതിരെ വലിയ തേതിലുള്ള സൈബര്‍ ആക്രമണമാണ് പിന്നീടുണ്ടായത്. ഇതോടെ തിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിനു താഴെ സ്ത്രീവിരുദ്ധ കമന്റിട്ടവര്‍ക്ക് എതിരെ നടി പോലീസില്‍ പരാതി നല്‍കി. മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണു പതിവെന്നും എന്നാല്‍ ഇനി ഈ വിഷയത്തില്‍ നിയപരമായി മുന്നോട്ടുപോകാനാണു തീരുമാനമെന്നും തനിക്കെതിരെ ഉണ്ടായ സൈബര്‍ ബുള്ളിംഗിന് മറുപടിയായി ഹണി റോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment