ഡല്‍ഹി: കോണ്‍ഗ്രസ് എംപി കെ. സുധാകരന്‍ വിദേശത്തായതിനാല്‍ ഈ മാസം 30ന് ആരംഭിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ അവ്യക്തത. നിലവില്‍ സുധാകരന്‍ ദുബായിലാണെന്നാണ് വിവരം. അമേരിക്കയില്‍ ചികിത്സയ്ക്ക് പോകുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ദുബായിലെത്തിയത്.
പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി നാളെ ഡല്‍ഹിയിലെത്താന്‍ എംപിമാര്‍ക്ക് എഐസിസി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമ്മേളനത്തില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍ഗ്രസ് നേതൃയോഗവും നാളെ ചേരും.
പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി നിര്‍ണായക കേന്ദ്രമന്ത്രിസഭാ യോഗവും നാളെ ചേരുന്നുണ്ട്.


Comments
No comments yet. Be the first to comment!
Leave a Comment