27/11/2026
Kerala News

മണ്ഡല പുനര്‍നിര്‍ണയ, വനിതാ സംവരണ ബില്ലുകളില്‍ സുപ്രധാന ഭേദഗതിക്ക് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭ

 മണ്ഡല പുനര്‍നിര്‍ണയ, വനിതാ സംവരണ ബില്ലുകളില്‍ സുപ്രധാന ഭേദഗതിക്ക് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭ


മണ്ഡല പുനര്‍നിര്‍ണയ, വനിതാ സംവരണ ബില്ലുകളില്‍ സുപ്രധാന ഭേദഗതിക്ക് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭ. ഭേദഗതി പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും ലോക്‌സഭാ സീറ്റുകള്‍ 50 ശതമാനം വര്‍ധിപ്പിക്കാനാണ് നിര്‍ദേശം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പാര്‍ലമെന്റിലെ പ്രാതിനിധ്യം കുറയുമെന്ന ആശങ്ക പരിഹരിക്കാനുള്ള നീക്കമായാണ് പുതിയ ഭേദഗതി വിലയിരുത്തപ്പെടുന്നത്.

ബില്‍ പാര്‍ലമെന്റ് അംഗീകരിച്ചാല്‍ സംസ്ഥാനങ്ങളിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 50 ശതമാനം വര്‍ധിക്കും. പുതുതായി വര്‍ധിപ്പിക്കുന്ന സീറ്റുകള്‍ 2051 വരെ മരവിപ്പിച്ചു നിര്‍ത്താനും ബില്ലില്‍ വ്യവസ്ഥയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനങ്ങളുടെ പാര്‍ലമെന്റിലെ പ്രാതിനിധ്യം സംരക്ഷിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് ഭേദഗതി കൊണ്ടുവന്നത്.

ബില്ലുകള്‍ക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ തമിഴ്‌നാടിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഉപാധികള്‍ അംഗീകരിക്കണമെന്നാണ് ഡിഎംകെയുടെ നിലപാട്. ഇക്കാര്യത്തില്‍ അനുകൂല സൂചനയാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നല്‍കിയത്. വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ ഇന്ത്യാ സഖ്യത്തിന്റെ നിര്‍ണായക യോഗം നാളെ ചേരും.

നിലവില്‍ ലോക്‌സഭയില്‍ എന്‍ഡിഎയ്ക്ക് 325 എംപിമാരുടെ പിന്തുണയാണുള്ളത്. ഈ സാഹചര്യത്തില്‍ ബില്ലുകള്‍ക്ക് പ്രതിപക്ഷത്തുനിന്ന് ആരൊക്കെ പിന്തുണ നല്‍കുമെന്നതിലാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. ഭേദഗതിയിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്കകള്‍ എത്രത്തോളം പരിഹരിക്കാനാകുമെന്നതും പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍ നിര്‍ണായകമാകും.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement