27/11/2026
International News

അമേരിക്കയില്‍ കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും ദുരിതം; 400ലേറെ വിമാനങ്ങള്‍ റദ്ദാക്കി, പരേഡ് മാറ്റിവച്ചു

 അമേരിക്കയില്‍ കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും ദുരിതം; 400ലേറെ വിമാനങ്ങള്‍ റദ്ദാക്കി, പരേഡ് മാറ്റിവച്ചു


വാഷിങ്ടണ്‍: അമേരിക്കയില്‍ താങ്ക്‌സ് ഗിവിങ് ദിനത്തിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വെള്ളപ്പൊക്കത്തിലും വ്യാപക ദുരിതം. കൊടുങ്കാറ്റിനെ തുടര്‍ന്ന് 400ലധികം വിമാനങ്ങള്‍ റദ്ദാക്കുകയും 1800ലേറെ വിമാനങ്ങള്‍ വൈകുകയും ചെയ്തു. ഒമ്പതു ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പലയിടങ്ങളിലും റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ വ്യാഴാഴ്ച നടത്താനിരുന്ന താങ്ക്‌സ് ഗിവിങ് ദിന പരേഡ് ശനിയാഴ്ചയിലേക്ക് മാറ്റി. ചരിത്രത്തിലാദ്യമായാണ് പരേഡ് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement