27/11/2026
Kerala News

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കാനൊരുങ്ങി സിപിഐഎം; സത്യപ്രതിജ്ഞാ ലംഘനമെന്ന് ആരോപണം

 മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കാനൊരുങ്ങി സിപിഐഎം; സത്യപ്രതിജ്ഞാ ലംഘനമെന്ന് ആരോപണം



കണ്ണൂര്‍: മുഖ്യമന്ത്രി വി ഡി സതീശന്റെ കണ്ണൂരിലെ വിവാദ പ്രസംഗത്തിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കാനൊരുങ്ങി സിപിഐഎം. പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ആരോപിച്ചാണ് പരാതി നല്‍കുന്നത്. ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെതിരായ നടപടിയെ പ്രതിരോധിക്കാനാണ് സിപിഐഎമ്മിന്റെ നീക്കം.

നവംബര്‍ 20ന് കണ്ണൂരില്‍ നടന്ന പൊതുപരിപാടിയിലായിരുന്നു മുഖ്യമന്ത്രി വിവാദ പ്രസംഗം നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്നായിരുന്നു വി ഡി സതീശന്റെ പരാമര്‍ശം. സര്‍ക്കാരിനായി കഠിനാധ്വാനം ചെയ്തവരെയും മര്‍ദനമേറ്റുവാങ്ങിയവരെയും അഭിസംബോധന ചെയ്ത്, അവരുടെ ത്യാഗങ്ങള്‍ മറക്കില്ലെന്നും ചോരയ്ക്ക് പകരം ചോദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പഴയതുപോലെയല്ലെന്നും പ്രസംഗത്തില്‍ വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

പ്രസംഗത്തിനെതിരെ ഡിവൈഎഫ്ഐ നേരത്തെ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സലാണ് പരാതി നല്‍കിയത്. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ ഭാഗത്തുനിന്നുണ്ടായ പ്രസംഗം പ്രകോപനപരമാണെന്നും നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement