28/11/2026
Kerala News

കോവിലൂരിലെ ജാതി വിലക്ക്; അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രിയോട് നിര്‍ദേശിച്ച് മുഖ്യമന്ത്രി

കോവിലൂരിലെ ജാതി വിലക്ക്; അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രിയോട് നിര്‍ദേശിച്ച് മുഖ്യമന്ത്രി

ഇടുക്കി: വട്ടവട കോവിലൂരില്‍ ചക്ലിയ സമുദായത്തില്‍പ്പെട്ടവര്‍ക്ക് പൊതുജലസ്രോതസ്സിലിറങ്ങാനും വസ്ത്രങ്ങള്‍ അലക്കാനും അപ്രഖ്യാപിത വിലക്കുണ്ടെന്ന വാര്‍ത്തയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇടപെട്ടു. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.

സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇടുക്കി ജില്ലാ കളക്ടറോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ഒരിടത്തും ജാതി വിവേചനം നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രിയോട് അദ്ദേഹം കര്‍ശന നിര്‍ദേശം നല്‍കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement