26/11/2026
Kerala News

കടലില്‍ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

കടലില്‍ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്


മലപ്പുറം: പൊന്നാനിയില്‍ കടലില്‍ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു. പൊന്നാനി മരക്കടവ് സ്വദേശി റാഫി (33) ആണ് മരിച്ചത്. അപകടത്തില്‍ വള്ളത്തിലുണ്ടായിരുന്ന മറ്റ് രണ്ട് മത്സ്യത്തൊഴിലാളികളായ മുഹമ്മദ് കുട്ടി, അശ്‌റഫ് എന്നിവര്‍ക്കും പരിക്കേറ്റു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.

ബുധനാഴ്ച വൈകിട്ടോടെ റാഫി ഉള്‍പ്പെടെ നാലുപേര്‍ മസ്ജിദു നബവി എന്ന ഫൈബര്‍ വള്ളത്തില്‍ പൊന്നാനി ഹാര്‍ബറിന് സമീപത്തുനിന്ന് മത്സ്യബന്ധനത്തിനായി കടലിലേക്ക് പുറപ്പെട്ടതായിരുന്നു. രാത്രിയില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ പ്രദേശത്ത് ശക്തമായ ഇടിമിന്നലുണ്ടാവുകയും വള്ളത്തിലുണ്ടായിരുന്ന തൊഴിലാളികള്‍ക്ക് മിന്നലേല്‍ക്കുകയുമായിരുന്നു. റാഫിക്കും മറ്റ് രണ്ട് പേര്‍ക്കുമാണ് പരിക്കേറ്റത്.

അപകടത്തിന് പിന്നാലെ കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ പരിക്കേറ്റവരെ കരയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ റാഫിയെ ഉടന്‍ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആരോഗ്യനില ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെ റാഫി മരണത്തിന് കീഴടങ്ങി.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement