കണ്ണൂര്‍: ധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ കൊലവിളി പ്രസംഗം നടത്തിയ മുന്‍ എംഎല്‍എ ടി.ഐ. മധുസൂദനനെ തള്ളാതെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. മുഖ്യമന്ത്രി നടത്തിയ കൊലവിളി പരാമര്‍ശം ആര്‍ക്കും പ്രശ്‌നമായില്ലേയെന്നും ആദ്യം മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നും കെ.കെ. രാഗേഷ് ആവശ്യപ്പെട്ടു.
ടി.ഐ. മധുസൂദനന്‍ മുഖ്യമന്ത്രിയോ എംഎല്‍എയോ അല്ലെന്നും മുഖ്യമന്ത്രിയേക്കാള്‍ വലിയ ആളല്ല മധുസൂദനനെന്നും രാഗേഷ് പറഞ്ഞു. മുഖ്യമന്ത്രി ചോരയ്ക്ക് ചോര എന്ന് പറഞ്ഞതിനെക്കുറിച്ചാണ് ആദ്യം ചോദിക്കേണ്ടത്. ചോരയ്ക്ക് ചോര എന്നത് കടുത്ത പ്രയോഗമാണ്. അതിനേക്കാള്‍ വലുതല്ല പകരത്തിന് പകരം എന്ന പ്രയോഗമെന്നും അദ്ദേഹം ന്യായീകരിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആലപ്പുഴയില്‍ ക്രൂരമര്‍ദനത്തിന് ഇരയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചോരയ്ക്ക് എണ്ണിയെണ്ണി പകരം ചോദിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമര്‍ശമാണ് കെ.കെ. രാഗേഷ് ചൂണ്ടിക്കാട്ടിയത്. മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ ആദ്യം സ്വമേധയാ കേസെടുക്കണമെന്നാണ് രാഗേഷിന്റെ ആവശ്യം.


Comments
No comments yet. Be the first to comment!
Leave a Comment