26/11/2026
Kerala News

ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗം: CPIM നേതൃത്വം ഇടപെടണം: രമേശ് ചെന്നിത്തല

ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗം: CPIM നേതൃത്വം ഇടപെടണം: രമേശ് ചെന്നിത്തല

കൊച്ചി: കണ്ണൂര്‍ പയ്യന്നൂരിലെ സി.പി.ഐ.എം പ്രവര്‍ത്തകന്‍ സി.വി. ധനരാജ് വധക്കേസ് വിധിയുമായി ബന്ധപ്പെട്ട് കൊലവിളി പ്രസംഗം നടത്തിയ മുന്‍ എം.എല്‍.എ ടി.ഐ. മധുസൂദനനെതിരെ നിയമനടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രസംഗത്തിന്റെ പൂര്‍ണവിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണെന്നും, മുന്‍ ജനപ്രതിനിധിയുടെ ഇത്തരം പ്രസംഗങ്ങള്‍ സമാധാനമല്ല കലാപമാണ് സൃഷ്ടിക്കുകയെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവന പിന്‍വലിക്കാന്‍ സി.പി.ഐ.എം നേതൃത്വം ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കൊലവിളി പ്രസംഗത്തെ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. കൊലപാതകത്തെ ന്യായീകരിക്കുന്ന തരത്തിലുള്ള ഈ പ്രസ്താവന ഒരുതരത്തിലും അംഗീകരിക്കാനാവില്ല. അതേസമയം, ബോര്‍ഡ്-കോര്‍പറേഷന്‍ വിഭജനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യു.ഡി.എഫില്‍ തര്‍ക്കങ്ങളില്ലെന്നും, ജനോപകാരപ്രദമായ നിലപാടുകളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പയ്യന്നൂരില്‍ നടന്ന ഡി.വൈ.എഫ്.ഐ പരിപാടിയിലായിരുന്നു ടി.ഐ. മധുസൂദനന്റെ വിവാദ പ്രസംഗം. കണക്കു പറയേണ്ടത് പാര്‍ട്ടി പറഞ്ഞുതന്നെ തീര്‍ക്കുമെന്നും, ചീമേനിയില്‍ അഞ്ച് പേരെ ചുട്ടുകൊന്നവരെ കോടതി വെറുതെ വിട്ടെങ്കിലും അവരാരും ഇന്ന് ജീവനോടെയില്ലെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു പ്രസംഗം. സംഭവത്തില്‍ മധുസൂദനനെതിരെ നടപടി ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement