25/11/2026
Kerala News

ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റ സംഭവം; തോക്ക് കൊണ്ടുവന്ന കുട്ടിയുടെ മാതാവിനെതിരെ കേസെടുത്തു

 ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റ സംഭവം; തോക്ക് കൊണ്ടുവന്ന കുട്ടിയുടെ മാതാവിനെതിരെ കേസെടുത്തു


പാലക്കാട്: പരുതൂരില്‍ ക്ലാസ് മുറിയില്‍ ഒമ്പതാം ക്ലാസുകാരന് സഹപാഠിയുടെ വെടിയേറ്റ സംഭവത്തില്‍ തോക്ക് കൊണ്ടുവന്ന വിദ്യാര്‍ഥിയുടെ മാതാവിനെതിരെ കേസെടുത്ത് പൊലീസ്. ലൈസന്‍സില്ലാത്ത തോക്ക് കൈവശം വെച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരുക്കേറ്റ വിദ്യാര്‍ഥിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മുറിയിലേക്ക് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

പിച്ചളപ്പിടിയുള്ള റിവോള്‍വറില്‍ നിന്നാണ് വിദ്യാര്‍ഥിക്ക് വെടിയേറ്റത്. 11 ബുള്ളറ്റുകള്‍ നിറയ്ക്കാന്‍ ശേഷിയുള്ള റിവോള്‍വറില്‍ സ്‌കൂളിലെത്തിക്കുമ്പോള്‍ ആറു തിരകളുണ്ടായിരുന്നെന്നാണ് വിവരം. പോയിന്റ് 22 വിഭാഗത്തില്‍പ്പെട്ട തിരകള്‍ ഉപയോഗിക്കുന്ന തോക്കാണിത്. കിര്‍ക്കി ഫാക്ടറിയില്‍ നിര്‍മിച്ച പഴയ വെടിയുണ്ടകളാണ് തോക്കിലുണ്ടായിരുന്നതെന്നാണ് പൊലീസ് കണ്ടെത്തല്‍.

മുത്തച്ഛന്‍ മുമ്പ് ഉപയോഗിച്ചിരുന്ന തോക്ക് സുഹൃത്തുക്കളെ കാണിക്കാനായി സ്‌കൂളിലേക്ക് കൊണ്ടുവന്നതാണെന്നാണ് വിദ്യാര്‍ഥിയുടെ മൊഴി. സുഹൃത്തുക്കള്‍ക്ക് തോക്ക് കാണിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു എന്നാണ് വിശദീകരണം.

അതേസമയം, ഉപയോഗിക്കാത്ത തോക്കില്‍ എന്തിനാണ് തിരകള്‍ നിറച്ചുവെച്ചിരുന്നതെന്ന കാര്യത്തില്‍ പൊലീസിന് സംശയമുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement