25/11/2026
Kerala News

ശബരിമല യുവതി പ്രവേശന കേസ്: വിശാല ബെഞ്ചിന്റെ വിധി ക്രിസ്മസ് അവധിക്ക് മുന്‍പ്

ശബരിമല യുവതി പ്രവേശന കേസ്: വിശാല ബെഞ്ചിന്റെ വിധി ക്രിസ്മസ് അവധിക്ക് മുന്‍പ്

ശബരിമല യുവതി പ്രവേശന കേസില്‍ സുപ്രീംകോടതി വിശാല ബെഞ്ചിന്റെ വിധി ക്രിസ്മസ് അവധിക്ക് മുന്‍പ് ഉണ്ടാകുമെന്ന് സൂചന. വിശാല ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി.വി. നാഗരത്‌നയാണ് ഇക്കാര്യം പരാമര്‍ശിച്ചത്. ക്‌നാനായ കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, ശബരിമലയില്‍ ദര്‍ശനത്തിന് പ്രവേശനം നിഷേധിച്ചെന്നാരോപിച്ച് തമിഴ്‌നാട് ട്രാന്‍സ്‌ജെന്‍ഡര്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗം അനുശ്രീ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. തനിക്കൊപ്പം 15 ട്രാന്‍സ്‌ജെന്‍ഡേഴ്‌സാണ് ശബരിമല ദര്‍ശനത്തിന് പോയതെന്നും, അവിടെ വെച്ച് പ്രവേശനം നിഷേധിക്കുകയും മോശമായി പെരുമാറുകയും അനധികൃതമായി തടങ്കലില്‍ വെക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

എന്നാല്‍, കേരളത്തില്‍ നടന്ന ഒരു സംഭവത്തില്‍ എങ്ങനെയാണ് തമിഴ്‌നാട്ടില്‍ ഹര്‍ജി നല്‍കാന്‍ കഴിയുകയെന്ന് കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ. ധര്‍മാധികാരി, ജസ്റ്റിസ് ജി. അരുള്‍മുരുകന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ച് തള്ളിയത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement