25/11/2026
Kerala News

കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം; പരസ്യപ്രതികരണത്തിന് വിലക്ക് ഏര്‍പ്പെടുത്തി കെപിസിസി

കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം; പരസ്യപ്രതികരണത്തിന് വിലക്ക് ഏര്‍പ്പെടുത്തി കെപിസിസി

തിരുവനന്തപുരം:   മന്ത്രിസഭയിലെ തമ്മിലടിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമായതോടെ നേതാക്കളുടെ പരസ്യപ്രതികരണത്തിന് കെപിസിസി വിലക്കേര്‍പ്പെടുത്തി. വിഷയത്തില്‍ പരസ്യമായ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് എഐസിസി ഹൈക്കമാന്‍ഡും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, രാജ്‌മോഹന്‍ ഉണ്ണിത്താനെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു.

ഷാഫി പറമ്പിലിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയതോടെയാണ് കോണ്‍ഗ്രസില്‍ ചേരിതിരിഞ്ഞുള്ള തര്‍ക്കം ഉടലെടുത്തത്. തനിക്കെതിരെ സൈബറാക്രമണം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ഉണ്ണിത്താന്റെ വിമര്‍ശനം.

ഷാഫി എ ഗ്രൂപ്പല്ലെന്നും, ആണെങ്കില്‍ അത് ലോകത്തെ എട്ടാമത്തെ അത്ഭുതമാണെന്നും ഉണ്ണിത്താന്‍ പരിഹസിച്ചിരുന്നു. എന്നാല്‍, ഉണ്ണിത്താന്റെ ഈ പരാമര്‍ശങ്ങള്‍ക്ക് യാതൊരുവിധ മറുപടിയും നല്‍കരുതെന്നാണ് ഷാഫി പറമ്പിലിന് നേതൃത്വത്തില്‍ നിന്നും ലഭിച്ചിരിക്കുന്ന നിര്‍ദേശം.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement