23/11/2026
Kerala News

എ ഗ്രൂപ്പിന്റെ പരാതിയില്‍ അതൃപ്തി; എഐസിസി നീക്കങ്ങള്‍ക്ക് വഴങ്ങേണ്ടെന്ന് വി.ഡി. സതീശന്‍ പക്ഷം

 എ ഗ്രൂപ്പിന്റെ പരാതിയില്‍ അതൃപ്തി; എഐസിസി നീക്കങ്ങള്‍ക്ക് വഴങ്ങേണ്ടെന്ന് വി.ഡി. സതീശന്‍ പക്ഷം



തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി അറിയിച്ച് എഐസിസി അധ്യക്ഷന് മുന്നില്‍ എ ഗ്രൂപ്പ് പരാതി ഉന്നയിച്ച നീക്കത്തെ ഗൗരവത്തോടെയാണ് വി.ഡി. സതീശനെ അനുകൂലിക്കുന്ന വിഭാഗം കാണുന്നത്. കെ.സി. വേണുഗോപാല്‍ ഗ്രൂപ്പും എ ഗ്രൂപ്പും നടത്തുന്ന സമ്മര്‍ദ നീക്കങ്ങള്‍ക്ക് തല്‍ക്കാലം വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് സതീശന്‍ പക്ഷം.

മുഖ്യമന്ത്രിക്കെതിരെയല്ല പരാതി നല്‍കിയതെന്നാണ് എ ഗ്രൂപ്പിന്റെ വിശദീകരണം. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ വലിയ വീഴ്ചകളുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള സംഘടിത നീക്കമായാണ് സതീശന്‍ വിഭാഗം ഇതിനെ വിലയിരുത്തുന്നത്.

ഗ്രൂപ്പ് നീക്കങ്ങള്‍ക്കെതിരെ മറുപരാതിയുമായി എഐസിസിയെ സമീപിക്കേണ്ടതില്ലെന്നാണ് സതീശന്‍ പക്ഷത്തിന്റെ തീരുമാനം. എ ഗ്രൂപ്പിന്റെ പരാതിയില്‍ ദേശീയ നേതൃത്വം വിശദീകരണം തേടിയാല്‍ മാത്രം തങ്ങളുടെ നിലപാട് വ്യക്തമാക്കിയാല്‍ മതിയെന്നാണ് വിഭാഗത്തിന്റെ ധാരണ. നിലവില്‍ വിഷയത്തില്‍ പരസ്യമായ പ്രതികരണത്തിനും മറുനീക്കങ്ങള്‍ക്കും മുതിരേണ്ടതില്ലെന്ന നിലപാടിലാണ് വി.ഡി. സതീശനെ അനുകൂലിക്കുന്ന നേതാക്കള്‍.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement