23/11/2026
Kerala News

കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി; പുതിയ അന്വേഷണത്തിന് ഉത്തരവ്

 കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി; പുതിയ അന്വേഷണത്തിന് ഉത്തരവ്


കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ നടപടി റദ്ദാക്കി ഹൈക്കോടതി. അച്ചടക്ക സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടും കോടതി അസാധുവാക്കി. സംഭവത്തില്‍ സര്‍വകലാശാല പുതിയ അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടു.

വിദ്യാര്‍ഥികളെ ഇന്ന് തന്നെ ക്യാമ്പസില്‍ തിരിച്ചുപ്രവേശിപ്പിക്കാനും കോടതി നിര്‍ദേശിച്ചു. പുതിയ അന്വേഷണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കാമെങ്കിലും നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കണം. സസ്പെന്‍ഷനിലായിരുന്ന 84 ദിവസത്തെ കാലയളവ് പുതിയ അന്വേഷണത്തില്‍ പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി. പുതിയ അന്വേഷണം വിദ്യാര്‍ഥികളെ പരീക്ഷ എഴുതുന്നതില്‍നിന്ന് തടയാനുള്ള മാര്‍ഗമായി ഉപയോഗിക്കരുതെന്നും ഉത്തരവിലുണ്ട്.

അച്ചടക്ക സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളോട് മാപ്പ് പറയാന്‍ സര്‍വകലാശാല എടുത്ത തീരുമാനവും ഹൈക്കോടതി റദ്ദാക്കി. സസ്പെന്‍ഷന്‍ നടപടി ചോദ്യം ചെയ്താണ് വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചത്.

വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായി വിധി വന്നതോടെ 22 ദിവസമായി നിരാഹാര സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിക്കാനൊരുങ്ങുകയാണ്. സസ്പെന്‍ഷന്‍ നടപടി ആരംഭിച്ച് 84 ദിവസം പിന്നിട്ടപ്പോഴാണ് വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കോടതി വിധി ലഭിച്ചത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement