18/11/2026
Kerala News

നെയ്യാറ്റിന്‍കര, പാറശ്ശാല ആശുപത്രികളില്‍ സൂപ്രണ്ടുമാര്‍ക്ക് മാറ്റം; വിവാദ നിയമനത്തിന് പിന്നാലെ നടപടി

നെയ്യാറ്റിന്‍കര, പാറശ്ശാല ആശുപത്രികളില്‍ സൂപ്രണ്ടുമാര്‍ക്ക് മാറ്റം; വിവാദ നിയമനത്തിന് പിന്നാലെ നടപടി



തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ നെയ്യാറ്റിന്‍കര, പാറശ്ശാല സര്‍ക്കാര്‍ ആശുപത്രികളിലെ സൂപ്രണ്ടുമാരെ മാറ്റി ആരോഗ്യവകുപ്പ്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി സൂപ്രണ്ടായി ഡോക്ടര്‍ വിനീത് വി.എന്‍ നിയമിതനായി. പാറശ്ശാല താലൂക്ക് ആശുപത്രി സൂപ്രണ്ടായി ഡോക്ടര്‍ ലിപ്‌സി പോളിനെയും നിയമിച്ചു. ഭരണസൗകര്യം പരിഗണിച്ചാണ് സ്ഥലംമാറ്റമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

തമിഴ്‌നാട്ടിലെ വിളവങ്കോട് എംഎല്‍എ ടി.ടി. പ്രവീണിന്റെ സഹോദരി ഡോക്ടര്‍ പ്യാരിയെ നെയ്യാറ്റിന്‍കര ആശുപത്രി സൂപ്രണ്ടായി നിയമിച്ചത് നേരത്തെ വിവാദമായിരുന്നു. ആരോഗ്യവകുപ്പ് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഡോക്ടര്‍ പ്യാരിയുടെ നിയമനത്തില്‍ ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചെന്നായിരുന്നു പ്രധാന ആക്ഷേപം.

സ്വന്തം നാട്ടില്‍ നിയമനം നല്‍കിയത് രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. നിയമനത്തിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമായതിനു പിന്നാലെയാണ് ആശുപത്രികളിലെ സൂപ്രണ്ടുമാരെ മാറ്റി പുതിയ നിയമനം നടത്തിയിരിക്കുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement