ആലപ്പുഴ: മന്ത്രി എത്തിയ സമയത്ത് ഡ്യൂട്ടിയിലില്ലാതിരുന്ന അഞ്ച് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. ആലപ്പുഴ ബീച്ചിന് സമീപമുള്ള പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസിലാണ് സംഭവം. ഉച്ചസമയത്ത് ജീവനക്കാര്‍ റസ്റ്റ് ഹൗസ് ഒഴിഞ്ഞുപോയതും ഹാജര്‍ രേഖപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയതുമാണ് നടപടിക്ക് കാരണം. ഉച്ചഭക്ഷണം കഴിക്കാന്‍ പോയതാണെന്ന ജീവനക്കാരുടെ വിശദീകരണം മന്ത്രി അംഗീകരിച്ചില്ല.
കഴിഞ്ഞ ചൊവ്വാഴ്ച ആലപ്പുഴയിലെത്തിയ മന്ത്രി പി.കെ. ബഷീര്‍ റസ്റ്റ് ഹൗസില്‍ പരിശോധനയ്ക്കായി എത്തിയപ്പോഴാണ് ജീവനക്കാരുടെ അഭാവം ശ്രദ്ധയില്‍പ്പെട്ടത്. റിസപ്ഷനില്‍ ആരുമുണ്ടായിരുന്നില്ല. അഞ്ച് ജീവനക്കാരുള്ള സ്ഥാപനത്തില്‍ രണ്ടുപേര്‍ മാത്രമാണ് ഹാജര്‍ രേഖപ്പെടുത്തിയിരുന്നത്. സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് ജീവനക്കാര്‍ക്കെതിരെ സസ്പെന്‍ഷന്‍ നടപടി സ്വീകരിച്ചത്. മാനേജര്‍ വി.വി. വിപിനന്‍, ജീവനക്കാരായ കെ. കമര്‍, എം.ആര്‍. രാമാനുജന്‍, ശ്രീകല നന്ദനന്‍, ബിനു സെബാസ്റ്റ്യന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.


Comments
No comments yet. Be the first to comment!
Leave a Comment