തിരുവനന്തപുരം: ആരോഗ്യരംഗത്ത് ഗുരുതര വീഴ്ചയുടെ ഉദാഹരണമായി പേരൂര്‍ക്കട മാതൃക ജില്ലാ ആശുപത്രി. സ്ത്രീകളുടെ ശസ്ത്രക്രിയ വാര്‍ഡിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലെ കിടക്കകളില്‍ പൂച്ചകളെയും ചത്ത എലിയെയും കണ്ടെത്തിയതോടെ ആശുപത്രിയിലെ ശുചിത്വ സംവിധാനങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനം ഉയരുകയാണ്.
രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കായി നിലവില്‍ ഉപയോഗിക്കുന്ന വാര്‍ഡിലാണ് പൂച്ചകളും എലികളും സൈ്വര്യവിഹാരം നടത്തുന്നത്. രോഗികളും കൂട്ടിരിപ്പുകാരും പൂച്ചകളെയും ചത്ത എലിയെയും മാറ്റിയ ശേഷമാണ് കിടക്കകള്‍ ഉപയോഗിക്കേണ്ട അവസ്ഥ. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ നേരത്തെ മാറ്റിയിരുന്നത് ഈ കെട്ടിടത്തിലേക്കായിരുന്നു.
ആരോഗ്യമന്ത്രിയുടെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ആശുപത്രിയിലാണ് ഈ ദുരവസ്ഥയെന്നതും ശ്രദ്ധേയമാണ്. ആശുപത്രി അധികൃതര്‍ വിഷയത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നാണ് ഉയരുന്ന ആരോപണം. രോഗികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും വൃത്തിയുള്ള ചികിത്സാ അന്തരീക്ഷവും ഉറപ്പാക്കേണ്ട ആശുപത്രിയില്‍ ഇത്തരം സാഹചര്യം തുടരുന്നത് വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.


Comments
No comments yet. Be the first to comment!
Leave a Comment