ഡല്‍ഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം അതീവ ഗുരുതര വിഭാഗത്തില്‍ തുടരുന്നു. നഗരത്തിലെ ഭൂരിഭാഗം മേഖലകളിലും വായു ഗുണനിലവാര സൂചിക (AQI) 400ന് മുകളിലാണ്. മലിനീകരണ തോത് കുറയാത്ത സാഹചര്യത്തില്‍ നിയന്ത്രണ നടപടികള്‍ കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ സ്ഥാപിക്കാതെ പ്രവര്‍ത്തിക്കുന്ന 191 വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് നിര്‍ദേശം നല്‍കി.
നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും നിരവധി വ്യവസായശാലകള്‍ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ സ്ഥാപിക്കാതെ പ്രവര്‍ത്തനം തുടരുന്നതായി കണ്ടെത്തിയിരുന്നു. ഭൂപേന്ദ്ര യാദവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നാണ് നിയമങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദേശം നല്‍കിയത്.
മലിനീകരണ സ്ഥിതി രൂക്ഷമായ 15 നഗരങ്ങളില്‍ നിയന്ത്രണ നടപടികള്‍ നേരിട്ട് നിരീക്ഷിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ഡല്‍ഹിയിലെ ജനങ്ങള്‍ ഇപ്പോഴും വിഷപ്പുക ശ്വസിച്ചാണ് ഓരോ ദിവസവും ഉണരുന്നത്. മലിനീകരണ തോതില്‍ കാര്യമായ കുറവുണ്ടാകാത്തത് ജനങ്ങളുടെ ആരോഗ്യത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
അതിനിടെ, വായു മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി എയര്‍ പ്യൂരിഫയറുകളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന ആവശ്യവുമായി ചേംബര്‍ ഓഫ് ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചു. എയര്‍ പ്യൂരിഫയറുകള്‍ കൂടുതല്‍ ആളുകള്‍ക്ക് വാങ്ങാന്‍ കഴിയുന്ന തരത്തില്‍ നികുതി കുറയ്ക്കണമെന്നാണ് ആവശ്യം.


Comments
No comments yet. Be the first to comment!
Leave a Comment