15/11/2026
India News

തത്കാല്‍, പ്രീമിയം തത്കാല്‍ ടിക്കറ്റുകളിലൂടെ വന്‍ വരുമാനം; കണക്കുകള്‍ പുറത്തുവിടാതെ ഇന്ത്യന്‍ റെയില്‍വേ

തത്കാല്‍, പ്രീമിയം തത്കാല്‍ ടിക്കറ്റുകളിലൂടെ വന്‍ വരുമാനം; കണക്കുകള്‍ പുറത്തുവിടാതെ ഇന്ത്യന്‍ റെയില്‍വേ



മുംബൈ: തത്കാല്‍, പ്രീമിയം തത്കാല്‍, ആര്‍എസി ടിക്കറ്റുകള്‍ വഴി വന്‍ വരുമാനം നേടുമ്പോഴും ഇതുസംബന്ധിച്ച കൃത്യമായ കണക്കുകള്‍ പുറത്തുവിടാതെ ഇന്ത്യന്‍ റെയില്‍വേ. വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിന് ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭിച്ച വരുമാനത്തിന്റെ കണക്ക് നല്‍കാന്‍ റെയില്‍വേ തയ്യാറായില്ല.

ആകെ ടിക്കറ്റ് വില്‍പ്പനയുടെ ഏകദേശം 30 ശതമാനത്തോളം തത്കാല്‍, പ്രീമിയം തത്കാല്‍ വിഭാഗങ്ങളിലൂടെയാണ് വില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അവസാന നിമിഷം യാത്ര തീരുമാനിക്കുന്നവര്‍ക്ക് സൗകര്യമൊരുക്കാനാണ് റെയില്‍വേ തത്കാല്‍ സംവിധാനം ആരംഭിച്ചത്. എന്നാല്‍ നിലവില്‍ യാത്രക്കാരില്‍നിന്ന് അമിത നിരക്ക് ഈടാക്കാനുള്ള മാര്‍ഗമായി ഇത് മാറിയെന്നാണ് വിമര്‍ശനം. പലപ്പോഴും പ്രീമിയം തത്കാല്‍ ടിക്കറ്റ് നിരക്ക് വിമാനയാത്രാ നിരക്കിനോട് കിടപിടിക്കുന്ന നിലയിലുമാണ്.

ആകെ ടിക്കറ്റുകളുടെ 30 ശതമാനത്തോളം തത്കാല്‍ ക്വാട്ടയിലേക്ക് മാറ്റുമ്പോള്‍ അതില്‍ പകുതിയോളം പ്രീമിയം തത്കാല്‍ ടിക്കറ്റുകളാണെന്നാണ് കണക്ക്. മറ്റ് യാത്രാമാര്‍ഗങ്ങളില്ലാത്ത സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് സാധാരണ നിരക്കിന്റെ പലമടങ്ങ് തുക നല്‍കി ടിക്കറ്റ് എടുക്കേണ്ടിവരുന്നു. ഇതുവഴി റെയില്‍വേയ്ക്ക് വലിയ വരുമാനമാണ് ലഭിക്കുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 28.64 കോടി യാത്രക്കാര്‍ തത്കാല്‍, പ്രീമിയം തത്കാല്‍ ടിക്കറ്റുകള്‍ എടുത്തതായി വിവരാവകാശ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ റെയില്‍വേ വ്യക്തമാക്കി. ഇതില്‍ ഏകദേശം അഞ്ച് കോടി പേര്‍ പ്രീമിയം തത്കാല്‍ ടിക്കറ്റുകളാണ് ഉപയോഗിച്ചത്. എന്നാല്‍ ഈ ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭിച്ച ആകെ വരുമാനം എത്രയാണെന്ന ചോദ്യത്തിന് മാത്രം റെയില്‍വേ മറുപടി നല്‍കിയില്ല. 


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement