11/11/2026
Kerala News

ഇനിയും അരിശം തീര്‍ന്നില്ലേ? കാലടി സര്‍വകലാശാല വിസിയോട് ഹൈക്കോടതി

 ഇനിയും അരിശം തീര്‍ന്നില്ലേ? കാലടി സര്‍വകലാശാല വിസിയോട് ഹൈക്കോടതി


കൊച്ചി: കാലടി സര്‍വകലാശാലയില്‍ സസ്പെന്‍ഷനിലായ വിദ്യാര്‍ഥികളുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെ വൈസ് ചാന്‍സലറോട് ചോദ്യങ്ങളുമായി ഹൈക്കോടതി. വിദ്യാര്‍ഥികളെ 60 ദിവസമായി പുറത്തുനിര്‍ത്തിയിട്ടും ഇനിയും അരിശം തീര്‍ന്നില്ലേയെന്ന് കോടതി ചോദിച്ചു. കുഞ്ചന്‍ നമ്പ്യാരുടെ കവിത ഉദ്ധരിച്ചായിരുന്നു കോടതിയുടെ പരാമര്‍ശം. വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നും കോടതി വാക്കാല്‍ നിര്‍ദേശിച്ചു.

വിദ്യാര്‍ഥികള്‍ക്കെതിരായ നടപടി 60 ദിവസം പിന്നിട്ടെന്നും ഈ കാലയളവില്‍ അവര്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിട്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പരീക്ഷ എഴുതാന്‍ പോലും വിദ്യാര്‍ഥികള്‍ക്ക് സാധിച്ചില്ല. അവര്‍ ചെയ്തത് ന്യായീകരിക്കുന്നില്ലെന്നും എന്നാല്‍ 60 ദിവസം പുറത്തുനിര്‍ത്തിയത് മതിയായ നടപടിയല്ലേയെന്നും കോടതി ചോദിച്ചു. വിദ്യാഭ്യാസ കാലഘട്ടത്തില്‍ ഇവിടെയുള്ള രാഷ്ട്രീയക്കാര്‍ ചെയ്ത കാര്യങ്ങള്‍ എന്തൊക്കെയായിരുന്നുവെന്നും കോടതി പരാമര്‍ശിച്ചു.

വിദ്യാര്‍ഥികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ എഫ്‌ഐആര്‍ നിലനില്‍ക്കുമോയെന്നും കോടതി ആരാഞ്ഞു. ആദ്യത്തെ പരാതി നല്‍കിയതിന് മൂന്ന് ദിവസത്തിന് ശേഷമാണ് രണ്ടാമത്തെ പരാതി നല്‍കിയതെന്നും കോടതി ചൂണ്ടിക്കാട്ടി.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement