15/11/2026
India News

സോണിയ ഗാന്ധി മാപ്പ് പറയണം; പുസ്തകം മതവികാരം വ്രണപ്പെടുത്തുന്നു, വിശ്വഹിന്ദു പരിഷത്ത്

സോണിയ ഗാന്ധി മാപ്പ് പറയണം; പുസ്തകം മതവികാരം വ്രണപ്പെടുത്തുന്നു, വിശ്വഹിന്ദു പരിഷത്ത്

സോണിയ ഗാന്ധിയുടെ പുതിയ ഓര്‍മ്മക്കുറിപ്പായ ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ് കേന്ദ്രീകരിച്ച് രാജ്യത്ത് രാഷ്ട്രീയ കൊടുങ്കാറ്റ് ഉയരുന്നു. ബിജെപിയും ആര്‍എസ്എസും ജനാധിപത്യ സംവിധാനങ്ങളെ തകര്‍ക്കുകയാണെന്ന് ആത്മകഥയില്‍ സോണിയ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസ് ഭരണകാലത്തെ പാളച്ചെളികള്‍ കഴുകിക്കളയാനും പാര്‍ട്ടിയെ വെള്ളപൂശാനുമാണ് സോണിയ ശ്രമിക്കുന്നതെന്ന് ബിജെപി തിരിച്ചടിച്ചു. അതേസമയം, പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ ഭൂരിപക്ഷ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും പലയിടത്തും സോണിയ സത്യങ്ങള്‍ക്ക് നേരെ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും ആരോപിച്ച് വിശ്വഹിന്ദു പരിഷത്തും (VHP) ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

വര്‍ഷങ്ങളായി പൊതുജീവിതത്തിലും രാഷ്ട്രീയത്തിലും സജീവമായി നില്‍ക്കുമ്പോഴും സ്വന്തം സ്വകാര്യതകളെ രഹസ്യമായി സൂക്ഷിച്ച സോണിയ ഗാന്ധി, രാജ്യത്തെ രാഷ്ട്രീയ പോരാട്ടങ്ങളും വ്യക്തിപരമായ അതിജീവന കഥകളും ഇതാദ്യമായി ഈ പുസ്തകത്തിലൂടെ വെളിപ്പെടുത്തുകയാണ്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ നേരിട്ട മാരക രോഗാവസ്ഥയെക്കുറിച്ചും പോരാട്ടങ്ങളെക്കുറിച്ചും അവര്‍ ഓര്‍മ്മക്കുറിപ്പില്‍ തുറന്നെഴുതുന്നു. 2010-ല്‍ ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് സ്തനാര്‍ബുദ ലക്ഷണങ്ങള്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് മാധ്യമ ശ്രദ്ധയും സ്വകാര്യതയിലെ കടന്നുകയറ്റവും ഒഴിവാക്കാന്‍ ഇറ്റലിയിലെ മിലാനിലുള്ള യൂറോപ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയില്‍ വെച്ച് ഡോ. ഉംബര്‍ട്ടോ വെറോനേസിയുടെ നേതൃത്വത്തില്‍ ആദ്യ സര്‍ജറി വിജയകരമായി പൂര്‍ത്തിയാക്കി.

തൊട്ടടുത്ത വര്‍ഷം നടത്തിയ തുടര്‍ പരിശോധനയിലാണ് പാന്‍ക്രിയാസില്‍ പുതിയ ട്യൂമര്‍ കണ്ടെത്തിയത്. നെതര്‍ലാന്‍ഡ്സിലെ റോട്ടര്‍ഡാമിലുള്ള ഇറാസ്മസ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ ഡോ. കാസ്പര്‍ വാന്‍ ഐക്കിന്റെ നേതൃത്വത്തില്‍ നടന്ന രണ്ടാമത്തെ സര്‍ജറിയിലൂടെ ആ ഭീഷണിയും അവര്‍ തരണം ചെയ്തു. രോഗം പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്തിയതിനാല്‍ ഇരു സര്‍ജറികള്‍ക്കും ശേഷം കീമോതെറാപ്പി ചെയ്യേണ്ടി വന്നില്ലെന്ന് അവര്‍ പുസ്തകത്തില്‍ കുറിക്കുന്നു. നരേന്ദ്ര മോദിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളും വ്യക്തിപരമായ വലിയ നഷ്ടങ്ങളും അധികാര രാഷ്ട്രീയത്തിന്റെ അണിയറക്കഥകളും ഉള്‍പ്പെടുന്ന നിര്‍ണായക വെളിപ്പെടുത്തലുകളാല്‍ സമ്പന്നമാണ് സോണിയയുടെ പുതിയ പുസ്തകം.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement