04/11/2026
Kerala News

അന്താരാഷ്ട്ര മാരിടൈം മ്യൂസിയം പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം; ആരോഗ്യവകുപ്പില്‍ 28 പുതിയ തസ്തികകള്‍

അന്താരാഷ്ട്ര മാരിടൈം മ്യൂസിയം പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം; ആരോഗ്യവകുപ്പില്‍ 28 പുതിയ തസ്തികകള്‍



തിരുവനന്തപുരം: അന്താരാഷ്ട്ര മാരിടൈം മ്യൂസിയം പദ്ധതിയുടെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സര്‍ക്കാരിന്റെ സ്വപ്നപദ്ധതികളിലൊന്നാണ് മാരിടൈം മ്യൂസിയമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യവകുപ്പില്‍ ഡെന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് രണ്ടില്‍ 12 തസ്തികകളും കാത്ത് ലാബ് ടെക്‌നീഷ്യന്‍ വിഭാഗത്തില്‍ 16 പുതിയ തസ്തികകളും അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കോഴിക്കോട് കോര്‍പറേഷനില്‍ നിന്ന് പിരിച്ചുവിട്ട ജീവനക്കാര്‍ക്കും മന്ത്രിസഭാ യോഗ തീരുമാനം ആശ്വാസമായി. ഇവരുടെ തസ്തികകള്‍ സൂപ്പര്‍ ന്യൂമററി തസ്തികകളായി നിലനിര്‍ത്താനാണ് തീരുമാനം.

ഗവര്‍ണര്‍ക്കെതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. പി.എസ്.സിയിലെ ശുപാര്‍ശയുമായി ബന്ധപ്പെട്ട നടപടികള്‍ ചട്ടപ്രകാരമല്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ നടപടിയോട് യോജിപ്പില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പി.എസ്.സിയില്‍ നടക്കുന്നത് ഞെട്ടിക്കുന്ന ക്രമക്കേടുകളാണെന്നും പാര്‍ട്ടി ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും നിയമനം നല്‍കുന്ന സാഹചര്യമുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. പി.എസ്.സിയില്‍ സമഗ്രമായ ശുദ്ധീകരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ചട്ടപ്രകാരമാണെന്നും കെഎസ്ഇബി ചെയര്‍മാന്റെ മാറ്റം സ്വാഭാവിക നടപടിയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement