വാഷിങ്ടണ്‍: അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും കനത്ത തിരിച്ചടി. യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളിലും ഭൂരിപക്ഷം ഡെമോക്രാറ്റിക് പാര്‍ട്ടി തിരിച്ചുപിടിച്ചു. 2026ലെ ഇടക്കാല തെരഞ്ഞെടുപ്പ് ഫലം ട്രംപ് ഭരണകൂടത്തിനെതിരായ ജനവിധിയായാണ് വിലയിരുത്തപ്പെടുന്നത്. പരമ്പരാഗതമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് സ്വാധീനമുള്ള നിരവധി സംസ്ഥാനങ്ങളിലും ഡെമോക്രാറ്റുകള്‍ അട്ടിമറി വിജയം നേടി.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളില്‍ ഒരാളും ട്രംപിന്റെ വിശ്വസ്തനുമായ ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമിക്ക് ഒഹായോ ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ആമി ആക്ടനാണ് ഇവിടെ വിജയിച്ചത്. ടെക്‌സസില്‍ ജെയിംസ് തലാരിക്കോ സെനറ്റ് സീറ്റില്‍ വിജയിച്ചതും ശ്രദ്ധേയമായി. 1988നു ശേഷം ആദ്യമായാണ് ടെക്‌സസില്‍ ഡെമോക്രാറ്റുകള്‍ സെനറ്റ് സീറ്റ് നേടുന്നത്. സൗത്ത് കരോലിന, കാന്‍സസ്, നോര്‍ത്ത് കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിലും ഡെമോക്രാറ്റുകള്‍ നിര്‍ണായക വിജയങ്ങള്‍ സ്വന്തമാക്കി.
36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ തെരഞ്ഞെടുപ്പുകളിലും ഡെമോക്രാറ്റുകള്‍ നേട്ടമുണ്ടാക്കി. ജോര്‍ജിയയില്‍ വിജയിച്ച കീഷ ലാന്‍സ് ബോട്ടംസ് അമേരിക്കയിലെ ആദ്യ കറുത്തവര്‍ഗക്കാരിയായ വനിതാ ഗവര്‍ണറായി ചരിത്രം കുറിച്ചു. ന്യൂ ഹാംഷെയറില്‍ സെനറ്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ക്രിസ് പപ്പാസും ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി. കോണ്‍ഗ്രസിന്റെ ഇരുസഭകളിലെയും നിയന്ത്രണം നഷ്ടമായതോടെ ട്രംപ് ഭരണകൂടത്തിന് വരുംനാളുകളില്‍ ഡെമോക്രാറ്റുകളുടെ ശക്തമായ രാഷ്ട്രീയ വെല്ലുവിളി നേരിടേണ്ടിവരും.


Comments
No comments yet. Be the first to comment!
Leave a Comment