04/11/2026
Kerala News

സെക്രട്ടറിയേറ്റിന് മുന്നിലെ LPST ഉദ്യോഗാര്‍ഥികളുടെ സമരം; ഐക്യദാര്‍ഢ്യവുമായി CJP

സെക്രട്ടറിയേറ്റിന് മുന്നിലെ LPST ഉദ്യോഗാര്‍ഥികളുടെ സമരം; ഐക്യദാര്‍ഢ്യവുമായി CJP

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധ സമരം കൂടുതല്‍ ശക്തമാകുന്നു. സമരം 122-ാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തില്‍, ഉദ്യോഗാര്‍ഥികള്‍ക്ക് പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിജെപി പ്രവര്‍ത്തകരും സമരരംഗത്തിറങ്ങി. നാളെ മുതല്‍ സമരപ്പന്തലില്‍ സിജെപിയുടെ നേതൃത്വത്തില്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സിജെപി സൗത്ത് ഹെല്‍ത്ത് കോര്‍ഡിനേറ്റര്‍മാരായ ഫിറോസ് ഖാന്‍, സനൂപ് എന്നിവരാണ് നാളെ മുതല്‍ നിരാഹാരമിരിക്കുന്നത്.

സമരസമിതി സെക്രട്ടറി വളര്‍മതി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നു. അതേസമയം, ഉദ്യോഗാര്‍ഥികളുടെ പ്രധാന ആവശ്യമായ അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്ക്കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് സര്‍ക്കാര്‍ ഇപ്പോഴും തുടരുന്നത്. റാങ്ക് പട്ടികയിലുള്ളവര്‍ക്ക് അര്‍ഹമായ നീതി ലഭ്യമാക്കണമെന്നും നിയമന പ്രതിസന്ധക്ക് അടിയന്തര പരിഹാരം കാണണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം.

നേരത്തെ ഡിവൈഎഫ്‌ഐ, എഐഎസ്എ, യുവമോര്‍ച്ച, എബിവിപി, എസ്യുസിഐ എന്നീ യുവജന സംഘടനകളും അധ്യാപക സംഘടനയായ കെഎസ്ടിഎയും സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിജെപി പ്രവര്‍ത്തകരും നേരിട്ട് സമരത്തിന്റെ ഭാഗമാകുന്നത്.

മുഖ്യമന്ത്രി വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ മുന്‍പ് നല്‍കിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും വ്യക്തമാക്കുന്ന പോസ്റ്ററുകള്‍ കഴിഞ്ഞദിവസം സമരപ്പന്തലില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഉദ്യോഗാര്‍ഥികള്‍ ചലോ കേരള മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. വിവിധ പ്രതിപക്ഷ, യുവജന സംഘടനകളുടെ പിന്തുണ കൂടി ലഭിച്ചതോടെ സെക്രട്ടറിയേറ്റിന് മുന്നിലെ ഉദ്യോഗാര്‍ഥി സമരം കൂടുതല്‍ ജനശ്രദ്ധ നേടുകയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement