04/11/2026
Kerala News

എസ്‌ഐആറിന് പിന്നാലെ അഞ്ച് സംസ്ഥാനങ്ങളില്‍ 2.29 കോടി വോട്ടര്‍മാര്‍ കുറഞ്ഞു; ഏറ്റവും കൂടുതല്‍ കുറവ് ഉത്തര്‍പ്രദേശില്‍

 എസ്‌ഐആറിന് പിന്നാലെ അഞ്ച് സംസ്ഥാനങ്ങളില്‍ 2.29 കോടി വോട്ടര്‍മാര്‍ കുറഞ്ഞു; ഏറ്റവും കൂടുതല്‍ കുറവ് ഉത്തര്‍പ്രദേശില്‍


ഡല്‍ഹി: അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണമായ (എസ്‌ഐആര്‍) നടപടിക്ക് പിന്നാലെ വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ കുറവ്. അഞ്ച് സംസ്ഥാനങ്ങളിലുമായി 2.29 കോടി വോട്ടര്‍മാരാണ് പട്ടികയില്‍ നിന്ന് കുറഞ്ഞത്. ഇതോടെ ആകെ വോട്ടര്‍മാരുടെ എണ്ണം 18.71 കോടിയില്‍നിന്ന് 16.43 കോടിയായി കുറഞ്ഞു. ഏകദേശം 12.2 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വോട്ടര്‍മാരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ കുറവുണ്ടായത് ഉത്തര്‍പ്രദേശിലാണ്. സംസ്ഥാനത്ത് 15.44 കോടിയില്‍നിന്ന് 13.40 കോടിയായി വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞു. പഞ്ചാബില്‍ 2.15 കോടിയില്‍നിന്ന് 2.01 കോടിയായും ഉത്തരാഖണ്ഡില്‍ 80 ലക്ഷത്തില്‍നിന്ന് 72 ലക്ഷമായും വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞു.

മണിപ്പൂരില്‍ 20.90 ലക്ഷത്തില്‍നിന്ന് 19.61 ലക്ഷമായും ഗോവയില്‍ 11.85 ലക്ഷത്തില്‍നിന്ന് 10.58 ലക്ഷമായും വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. അതേസമയം, ജനുവരി ഒന്നിന് മുമ്പ് 18 വയസ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement