വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. ദ വാള് സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇറാനുമായുള്ള ചര്‍ച്ചകള്‍ അനുകൂലമായി മുന്നോട്ടുപോകുന്നുണ്ടെങ്കിലും രാജ്യത്തെ വിശ്വസിക്കാനാകില്ലെന്ന് ട്രംപ് പ്രതികരിച്ചു.
ഇറാനിലെ രണ്ട് കേന്ദ്രങ്ങള്‍ കൂടി അമേരിക്കയുടെ ലക്ഷ്യത്തിലുണ്ടെന്ന് പാം ബീച്ചില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ട്രംപ് വ്യക്തമാക്കി. ഈ കേന്ദ്രങ്ങള്‍ പത്ത് മിനിറ്റിനുള്ളില്‍ തകര്‍ക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. നവംബര്‍ മൂന്നിന് നടക്കുന്ന അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പിന് പിന്നാലെ ആക്രമണം ഉണ്ടായേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, ഇറാന് മുന്നോട്ടുവച്ച ഏഴ് നിബന്ധനകള്‍ അംഗീകരിക്കാന്‍ അമേരിക്ക സന്നദ്ധത പ്രകടിപ്പിച്ചതായി ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി മൊഹ്സെന്‍ റെസായി അറിയിച്ചു. അമേരിക്കയുമായുള്ള ഇസ്ലാമാബാദ് ധാരണാപത്രത്തിലെ വ്യവസ്ഥകളില്‍ നിന്ന് വ്യത്യസ്തമാണ് ഇറാന്റെ ഏഴ് നിബന്ധനകളെന്നും അദ്ദേഹം വ്യക്തമാക്കി.


Comments
No comments yet. Be the first to comment!
Leave a Comment