ടോക്കിയോ: മധ്യ ജപ്പാനിലെ മീ പ്രിഫെക്ചറിന് തെക്കുകിഴക്കന്‍ തീരത്ത് ഞായറാഴ്ച രാവിലെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സിയായ (JMA) അറിയിച്ചു.
പ്രാദേശിക സമയം രാവിലെ 7.15ഓടെയായിരുന്നു ഭൂചലനം. ഭൂനിരപ്പില്‍ നിന്ന് ഏകദേശം 350 കിലോമീറ്റര്‍ ആഴത്തിലാണ് പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. ജപ്പാനിലെ പൂജ്യം മുതല്‍ ഏഴ് വരെയുള്ള ഭൂചലന തീവ്രതാ സ്‌കെയിലില്‍ ഫുകുഷിമ പ്രിഫെക്ചറിന്റെ ചില ഭാഗങ്ങളില്‍ മൂന്ന് തീവ്രത രേഖപ്പെടുത്തി.
ഭൂചലനത്തെ തുടര്‍ന്ന് ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തെക്കുറിച്ച് അധികൃതര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.


Comments
No comments yet. Be the first to comment!
Leave a Comment