കോഴിക്കോട്: കെപിസിസിക്ക് പുതിയ അധ്യക്ഷനെ നിയമിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്. അധ്യക്ഷന്റെ അഭാവം പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്നും സംഘടനാ പുനസംഘടന എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുതിയ കെപിസിസി അധ്യക്ഷനില്ലാത്തതിനാല്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടുകള്‍ കൃത്യസമയത്ത് പൊതുസമൂഹത്തെ അറിയിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് മുല്ലപ്പള്ളി പറഞ്ഞു. കഴിഞ്ഞ അഞ്ച് മാസമായി കോണ്‍ഗ്രസ് സംഘടനാ സംവിധാനം അനിശ്ചിതാവസ്ഥയിലും സ്തംഭനത്തിലുമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
നിലവിലെ കെപിസിസി പ്രസിഡന്റ് മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പിന്റെ ചുമതല വഹിക്കുന്നതിനാല്‍ വലിയ ഉത്തരവാദിത്തങ്ങളുണ്ടെന്നും രാജിവെക്കാനുള്ള സന്നദ്ധത അദ്ദേഹം തന്നോട് അറിയിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള ഉത്തരവാദിത്തം ഹൈക്കമാന്‍ഡിനും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനുമുണ്ട്. എല്ലാവരും കൂടിയാലോചിച്ച് എത്രയും വേഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് ആവശ്യപ്പെട്ടു.


Comments
No comments yet. Be the first to comment!
Leave a Comment