പത്തനംതിട്ട: നിപ ബാധിതര്‍ക്ക് കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കിയെന്ന ആരോപണം തള്ളി മുന്‍ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2021ല്‍ നല്‍കിയ മരുന്നുകള്‍ക്ക് 2025 വരെ കാലാവധിയുണ്ടായിരുന്നുവെന്നും ഇതുസംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ കെഎംഎസ്സിഎല്ലിന്റെ രേഖകളിലുണ്ടെന്നും മുന്‍മന്ത്രി വ്യക്തമാക്കി.
റെംഡിസിവര്‍ മരുന്ന് നല്‍കിയ അഞ്ച് നിപ രോഗികളും നിലവില്‍ ജീവനോടെയുണ്ട്. മരുന്ന് സ്വീകരിച്ച ആരും മരിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. കെ. മുരളീധരന്റെ പ്രസ്താവന ദുരൂഹമാണെന്നും അദ്ദേഹത്തെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാണോയെന്ന് അറിയില്ലെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. പരാമര്‍ശം തിരുത്തി മന്ത്രി ജനങ്ങളോട് മാപ്പുപറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
നിപ രോഗികള്‍ക്ക് നല്‍കിയ മരുന്നുകളുടെയും ചികിത്സയുടെയും കൃത്യമായ രേഖകള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്. നിപയുടെ മരണനിരക്ക് 70 ശതമാനത്തിന് മുകളിലാണെങ്കിലും കേരളത്തില്‍ മരണനിരക്ക് കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഫലപ്രദമായ മരുന്നാണ് രോഗികള്‍ക്ക് നല്‍കിയതെന്നും വീണ ജോര്‍ജ് വിശദീകരിച്ചു.


Comments
No comments yet. Be the first to comment!
Leave a Comment