30/10/2026
Kerala News

പി.പി. ദിവ്യയ്ക്കെതിരായ വിജിലന്‍സ് അന്വേഷണം; ചുമതല ഉത്തര മേഖല എസ്പിക്ക്

 പി.പി. ദിവ്യയ്ക്കെതിരായ വിജിലന്‍സ് അന്വേഷണം; ചുമതല ഉത്തര മേഖല എസ്പിക്ക്



കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പി.പി. ദിവ്യയ്ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ ചുമതല ഉത്തര മേഖല എസ്പിക്ക് കൈമാറി. അന്വേഷണത്തില്‍നിന്ന് കണ്ണൂര്‍ വിജിലന്‍സ് യൂണിറ്റിനെ ഒഴിവാക്കി. കണ്ണൂര്‍ യൂണിറ്റിലെ ഇന്‍സ്‌പെക്ടര്‍ ബിനു മോഹനെ അന്വേഷണ ചുമതലയില്‍നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ ചുമതലയില്‍ മാറ്റം വരുത്തിയത്.

കേസെടുക്കാതെയുള്ള പ്രാഥമിക അന്വേഷണമാണ് വിജിലന്‍സ് നടത്തുക. ബിനാമി ഇടപാടുകള്‍, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ ആരോപണങ്ങളാകും പ്രധാനമായും പരിശോധിക്കുക.

പി.പി. ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ടെന്‍ഡര്‍ നടപടികള്‍ ഒഴിവാക്കി കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് നിര്‍മാണ കരാര്‍ നല്‍കിയെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം. കമ്പനി ബിനാമിയാണെന്നും പി.പി. ദിവ്യ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും പരാതിയില്‍ ആരോപണമുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement