30/10/2026
Kerala News

നിക്ഷേപ തട്ടിപ്പുകേസ്: അറസ്റ്റിലായ ബിഎല്‍എം ചെയര്‍മാന്‍ ആര്‍. പ്രേംകുമാറിനെ കോഴിക്കോട് എത്തിക്കും

നിക്ഷേപ തട്ടിപ്പുകേസ്: അറസ്റ്റിലായ ബിഎല്‍എം ചെയര്‍മാന്‍ ആര്‍. പ്രേംകുമാറിനെ കോഴിക്കോട് എത്തിക്കും

കോഴിക്കോട്:  300 കോടിയുടെ നിക്ഷേപ തട്ടിപ്പുകേസില്‍ അറസ്റ്റിലായ ബിഎല്‍എം കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ ആര്‍. പ്രേംകുമാറിനെ കോഴിക്കോട് എത്തിക്കും. വൈകിട്ട് ഇയാളെ കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഇന്നലെ ചെന്നൈയില്‍ വച്ച് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രേംകുമാറിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

സൊസൈറ്റി വഴി സാധാരണക്കാരില്‍ നിന്ന് ശേഖരിച്ച നിക്ഷേപത്തുക സ്വന്തം പേരിലും ഭാര്യയുടെ പേരിലും രൂപീകരിച്ച വ്യാജ കമ്പനികളിലേക്ക് നിയമവിരുദ്ധമായി വകമാറ്റി സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചെന്നാണ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇയാളെ അവിടെയെത്തിയാണ് അന്വേഷണസംഘം പിടികൂടിയത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement