തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസിനെ ഫോണില്‍ വിളിച്ച് അജ്ഞാതന്റെ തെറിവിളിയും ഭീഷണിയും. എംഎല്‍എ ഹോസ്റ്റലിലെ ലാന്‍ഡ് ഫോണിലേക്കാണ് അജ്ഞാതന്റെ ഫോണ്‍ കോള്‍ എത്തിയത്. സംഭവത്തില്‍ എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കാണ് സംഭവം നടന്നത്. ഫോണിലൂടെ കേട്ടാല്‍ അറപ്പുള്ള വിധത്തില്‍ അസഭ്യം പറയുകയും, കൂടുതല്‍ കളിച്ചാല്‍ ശരിയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ വ്യക്തമാക്കുന്നു.
സംഭവം രമ്യ ഹരിദാസിന് മാനഹാനിയും വലിയ മനോവിഷമവും ഉണ്ടാക്കിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്. അജ്ഞാത ഫോണ്‍ കോളിന് പിന്നിലുള്ളയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Comments
No comments yet. Be the first to comment!
Leave a Comment