30/10/2026
Kerala News

പാലക്കാട് ക്വാറി അപകടം: കാണാതായ ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

 പാലക്കാട് ക്വാറി അപകടം: കാണാതായ ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്:  പാലക്കാട് കറുകപുത്തൂര്‍ ക്വാറിയില്‍ അപകടത്തില്‍പ്പെട്ട ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ചാത്തന്നൂര്‍ വടക്കേക്കര സ്വദേശി അബൂതാഹിറാണ് അപകടത്തില്‍ മരിച്ചത്. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ക്വാറി നികത്താനായി മണ്ണിടുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ലോറി ക്വാറിയിലെ വെള്ളത്തിലേക്ക് മറിയുകയായിരുന്നു.

അപകടത്തിന് പിന്നാലെ ഫയര്‍ഫോഴ്സും മുങ്ങല്‍ വിദഗ്ധരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ ലോറി കണ്ടെത്തി പുറത്തെടുത്തെങ്കിലും അബൂതാഹിറിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇന്ന് രാവിലെ നടത്തിയ വിപുലമായ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement