29/10/2026
Kerala News

നിപ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയെന്ന് സംശയം; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

 നിപ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയെന്ന് സംശയം; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി


തിരുവനന്തപുരം: നിപ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിര്‍ മരുന്ന് നല്‍കിയിട്ടുണ്ടോയെന്ന സംശയത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. 2023, 2024, 2025 വര്‍ഷങ്ങളില്‍ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തിട്ടുണ്ടാകാമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക സംശയമെന്ന് മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

എംഎല്‍എ മാത്യു കുഴല്‍നാടന്‍ സമര്‍പ്പിച്ച സബ്മിഷന് മറുപടി നല്‍കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിപ, കോവിഡ് രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കും. മരുന്ന് നല്‍കിയ മുഴുവന്‍ രോഗികളുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആറ് നിപ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മരണങ്ങള്‍ കാലാവധി കഴിഞ്ഞ മരുന്നിന്റെ ഉപയോഗവുമായി ബന്ധപ്പെട്ടിട്ടുണ്ടോയെന്നും വിശദമായി അന്വേഷിക്കും. ഇതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. അന്വേഷണത്തിലൂടെ മരുന്നിന്റെ വിതരണം, ഉപയോഗം, മരണങ്ങളുമായുള്ള ബന്ധം എന്നിവ സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ആരോഗ്യവകുപ്പിന്റെ നീക്കം.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement