കോഴിക്കോട്: കേരള സ്‌കൂള്‍ കായികമേളയില്‍ വിതരണം ചെയ്ത പ്രഭാതഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയതായി പരാതി. ഇന്ന് രാവിലെ കുട്ടികള്‍ക്ക് നല്‍കിയ പുട്ടിലും പഴത്തിലുമാണ് പുഴുവിനെ കണ്ടതെന്നാണ് രക്ഷിതാക്കളുടെ ആരോപണം. സംഭവത്തില്‍ രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
കായികമേളയില്‍ ഇന്നലെ കുട്ടികള്‍ക്ക് ഭക്ഷണം ലഭിച്ചില്ലെന്ന പരാതിക്ക് പിന്നാലെയാണ് ഭക്ഷണത്തിന്റെ ഗുണനിലവാരം സംബന്ധിച്ച പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്. തുടര്‍ച്ചയായ പരാതികള്‍ സംഘാടകരെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
അതേസമയം, ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന പരാതി ലഭിച്ചിട്ടില്ലെന്ന് മന്ത്രി എന്‍. ഷംസുദ്ദീന്‍ പ്രതികരിച്ചു. കായികമേളയെ പ്രോത്സാഹിപ്പിക്കുകയാണ് മാധ്യമപ്രവര്‍ത്തകര്‍ ചെയ്യേണ്ടതെന്നും പരാതികള്‍ ഉന്നയിക്കുകയല്ല വേണ്ടതെന്നും മന്ത്രി പറഞ്ഞു.


Comments
No comments yet. Be the first to comment!
Leave a Comment